29-Mar-2020 (Sun)
 
 
 
 
‍ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി പണം തട്ടല്‍ വ്യാപാകമാകുന്നു
   
vps
17-Mar-2020
 

താമരശ്ശേരി: ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി പണം തട്ടല്‍ വ്യാപാകമാകുന്നു. താമരശ്ശേരിയില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന പുതുപ്പാടി കൈതപ്പൊയില്‍ ചെമ്മരംപറ്റ ചെങ്ങാട്ടുപറ്റമല നാരായണന്‍ നായരില്‍ നിന്നും പണം തട്ടിയതാണ് അവസാന സംഭവം. കഴിഞ്ഞ പന്ത്രണ്ടിന് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റില്‍ കൃത്രിമം കാണിച്ചാണ് ആയിരം രൂപ കൈക്കലാക്കിയത്. സമ്മാനം ലഭിച്ച 756743 എന്ന നമ്പറിലുള്ള ടിക്കറ്റിന് പകരം 6748 നമ്പര്‍ ടിക്കറ്റിലെ അവസാനത്തെ എട്ട് മൂന്നാക്കി മാറ്റിയായിരുന്നു തട്ടിപ്പ്. ടിക്കറ്റുമായി ലോട്ടറി ഓഫിസില്‍ എത്തിയപ്പോഴാണ് ടിക്കറ്റിലെ നമ്പര്‍ തിരുത്തിയതാണെന്ന് കണ്ടെത്തിയത്. താമരശ്ശേരി ചുങ്കത്തെ ഹോട്ടലില്‍ വെച്ചാണ് ഇയാള്‍ പണം കൈക്കലാക്കിയത്. പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഹോട്ടലിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. നിരവധി ലോട്ടറി വില്‍പ്പനക്കാര്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും മാനഹാനി ഭയന്ന് പലരും പരാതി നല്‍കാറില്ലെന്നും നാരായണന്‍ നായര്‍ പറഞ്ഞു. തട്ടിപ്പു നടത്തിയ ആളുടെ സി സി ടി വി ദൃശ്യങ്ങള്‍ സഹിതം നാരായണന്‍ നായര്‍ താമരശ്ശേരി പോലീസില്‍ പരാതി നല്‍കി. നേരത്തെയും പോലീസില്‍ ഇത്തരം പരാതികള്‍ ലഭിച്ചിരുന്നെങ്കിലും കാര്യമായ അന്വേഷണം നടത്തിയിരുന്നില്ലെന്നും ആക്ഷേപമുണ്ട്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies