29-Mar-2020 (Sun)
 
 
 
 
‍തലയാട് വ്യാജ വാറ്റു കേന്ദ്രത്തില്‍ എക്‌സൈസ് റെയ്ഡ്
   
vps
17-Mar-2020
 

തലയാട്: വ്യാജ വാറ്റു കേന്ദ്രത്തില്‍ എക്‌സൈസ് റെയ്ഡ്. തലയാട് ഭാഗത്തു താമരശ്ശേരി എക്സൈസ് റേഞ്ച് പാര്‍ട്ടി നടത്തിയ റെയ്ഡില്‍ 250 ലിറ്റര്‍ വാഷ് കണ്ടെടുത്തു. തലയാട് വയലട ഭാഗങ്ങളില്‍ വ്യാജവാറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് കുറുവാളങ്കണ്ടി അരവിന്ദാക്ഷന്റെ പറമ്പിന്റെ അതിരിലൂടെ ഒഴുകുന്ന നീര്‍ച്ചാലിന്റെ അരികില്‍ ഒളിപ്പിച്ച വാഷ് കണ്ടെടുത്തത്. വാഷിന്റെ ഉടമസ്ഥന്‍ ആയി ആരെയും കണ്ടെത്തിയില്ല. താമരശ്ശേരി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍മാരായ പി കെ അനില്‍ കുമാര്‍, രാജു, സി ഇ ഒ മാരായ പി വിവേക്, ടി വി നൗഷീര്‍, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies