29-Mar-2020 (Sun)
 
 
 
 
‍കോവിഡ് 19: കൊടുവള്ളിയില്‍ കൈ കഴുകല്‍ കേന്ദ്രം ആരംഭിച്ചു
   
vps
18-Mar-2020
 

കൊടുവള്ളി: കൊടുവള്ളി നഗരസഭയില്‍ കൊറോണ ജാഗ്രതാ വാരാചരണത്തിന്റെ ഭാഗമായി യാത്രക്കാരടക്കമുള്ളവര്‍ക്ക് ബസ് സ്റ്റാന്റില്‍ കൈ കഴുകാനുള്ള സൗകര്യം ഒരുക്കി നഗരസഭ. സ്റ്റാന്റില്‍ ഇറങ്ങുന്ന മുഴുവനാളുകളും കൈവൃത്തിയാക്കിയതിന് ശേഷമേ നഗരസഭയില്‍ പ്രവേശിക്കാവൂ. പദ്ധതിയുടെ ഉല്‍ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ശരീഫ കണ്ണാടി പൊയില്‍ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ എ പി മജീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അതോടൊപ്പം സ്ഥാപനങ്ങളിലെ പരിശോധന തുടരുന്നു. സ്വര്‍ണ്ണ പണിശാലകള്‍, സ്വര്‍ണ്ണ ഉരുക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥാപന ഉടമകളുടെയും ജീവനക്കാരുടെയും യോഗം ഈ മാസം 20ന് വിളിച്ച് ചേര്‍ക്കും. പ്രതിരോധ പരിപാടിയില്‍ കച്ചവടക്കാരുടെ സഹകരണം അഭിനന്ദനാര്‍ഹമാണ്. നഗരസഭയിലെ പള്ളികളില്‍ അംഗശുദ്ധി വരുത്തുന്നതിന് ടാപ്പുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഹൗളുകള്‍ മുഴുവനും അടച്ചിട്ടിരിക്കുകയാണ്. മലപ്പുറത്തെ കൊറോണ ബാധ കണ്ടെത്തിയ ഉംറ തീര്‍ത്ഥാടകര്‍ വന്ന വിമാനത്തില്‍ സഞ്ചരിച്ച രണ്ട് പേരെ കണ്ടെത്തി വീട്ടില്‍ നിരീക്ഷണത്തിലാക്കി. നഗരസഭയിലെ വിവിധസ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നവരും പൊതുജനങ്ങളും യഥാസമയം വിവരങ്ങള്‍ ബദ്ധപ്പെട്ടവരെ അറിയിക്കണം. പരിശോധനയ്ക്ക് നഗരസഭ വൈസ്‌ചെയര്‍മാന്‍ എ പി മജിദ് മാസ്റ്റര്‍, നഗരസഭ ഹെല്‍ത്ത് ജീവനക്കാരായ സജികുമാര്‍, ജെ എച്ച് ഐ പ്രസാദ്, മിനി, കൊടുവള്ളി പോലീസ് ഓഫീസര്‍ മിനി തുടങ്ങിയവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies