29-Mar-2020 (Sun)
 
 
 
 
‍കോവിഡ് ചങ്ങല പൊട്ടിച്ചെറിയാന്‍ പൊതു സ്ഥലങ്ങളില്‍ കൈ കഴുകല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു
   
vps
20-Mar-2020
 

താമരശ്ശേരി: കോവിഡ് ചങ്ങല പൊട്ടിച്ചെറിയാന്‍ താമരശ്ശേരി മേഖലയിലെ പൊതു സ്ഥലങ്ങളില്‍ കൈ കഴുകല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. വിവിധ സംഘടനകളുടെയും വ്യാപാരികളുടെയും നേതൃത്വത്തിലാണ് അങ്ങാടികളിലും ബസ്റ്റാന്റുകളിലും കൈ കഴുകാന്‍ സൗകര്യം ഒരുക്കിയത്. പൊതു വാഹനങ്ങളില്‍ യാത്ര ചെയ്ത് വരുന്നവര്‍ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് മുമ്പെ കയ്യും മുഖവും കഴുകി അണു മുക്തമാക്കുന്നതോടെ കൊറോണയെ അകറ്റി നിര്‍ത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. താമരശ്ശേരി പുതിയ ബസ്റ്റാന്റില്‍ ഗ്രാമ പഞ്ചായത്ത് ഒരുക്കിയ കൈകഴുകല്‍ സംവിധാനം വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ മഞ്ചിത, ജസ്സി ശ്രീനിവാസന്‍, പഞ്ചായത്ത് സെക്രട്ടറി ജൈസണ്‍, അസി. സെക്രട്ടറി ദേവദാസ്, ജൂനിയര്‍ സുപ്രണ്ട് അനില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ സജീവന്‍, ബഷീര്‍, പ്രതാപന്‍ സംബന്ധിച്ചു.

 

കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷന്‍ താമരശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ താമരശ്ശേരി പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ബസ് ബേയില്‍ ഹാന്റ് വാഷ് പോയിന്റ് സ്ഥാപിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് നവാസ് മേപ്പാട്ട്, സെക്രട്ടറി ജംഷിദ് മലബാര്‍, രതീഷ് കുമാര്‍ കണ്ണന്‍സ്, അബൂബക്കര്‍ ഹാജി ഷൈന്‍, ബാബു റിലാക്‌സ്, ഷബീര്‍, ബിജു, റഹീം സംബന്ധിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies