07-Jun-2020 (Sun)
ഫസ്റ്റ് ബെല്‍; പൊതുപഠന കേന്ദ്രങ്ങളൊരുക്കാന്‍ 100 ടി വി സെറ്റുകള്‍ കൈമാറി പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനായെത്തി വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു ഉറുമി ഡാം സൈറ്റിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴിക്കില്‍ പെട്ട് കാണതായി കട്ടിപ്പാറ 5000 ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി ഡി വൈ എഫ് ഐ പന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു പന്നൂര്‍ ടൗണ്‍ എം എസ് എഫ് പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ടു പന്നൂരില്‍ പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം എളങ്ങോട്ടുമല പച്ചത്തുരുത്ത് നിര്‍മ്മാണത്തിന് തുടക്കമായി
 
 
 
 
‍മാതൃകാപരം, സഹോദരങ്ങളുടെ ഈ ലോക്ഡൗണ്‍ കല്യാണം
   
vps
17-Apr-2020
 

കോഴിക്കോട്: കോവിഡ് 19 ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ എങ്ങനെ കല്യാണം കഴിക്കാം? ഈ ചോദ്യത്തിന് മാതൃകാപരമായ ഉത്തരം നല്‍കിയിരിക്കുകയാണ് ബേപ്പൂര്‍ അമ്പലവളപ്പില്‍ രവീന്ദ്രന്‍-ജയലത ദമ്പതികളുടെ മക്കളായ രാഹുലും വിഷ്ണുവും. നിശ്ചയിച്ച ദിവസം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇരുവരുടെയും വിവാഹം നടത്തിയത്. ലോക്ഡൗണ്‍ വരുന്നതിനു മുന്‍പ് തന്നെ ബന്ധുക്കളെയും നാട്ടുകാരെയും മുഴുവന്‍ കല്യാണത്തിന് ക്ഷണിച്ചിരുന്നു. നിയന്ത്രണങ്ങള്‍ ശക്തമായതോടെ പത്രങ്ങളിലും സോഷ്യല്‍ മീഡിയ വഴിയും കല്യാണം മാറ്റിവെച്ചു എന്ന് പരസ്യം നല്‍കി.

 

എന്നാല്‍ വിവാഹം മാറ്റിവക്കാന്‍ ഇരു വീട്ടുകാരെയും പോലെ വിഷ്ണുവിനും രാഹുലിനും താല്‍പര്യമുണ്ടായിരുന്നില്ല. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വിവാഹം നടന്നു. വ്യാഴാഴ്ച (ഏപ്രില്‍ 16) രാവിലെ 9.20 ന് രാഹലിന്റെയും വെള്ളിയാഴ്ച (ഏപ്രില്‍ 17) രാവിലെ 8.20 ന് വിഷ്ണുവിന്റെയും വിവാഹം നടന്നത് സര്‍ക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും നിയന്ത്രണങ്ങളെല്ലാം പാലിച്ച്. ലളിതമായി നടന്ന ചടങ്ങിന് ശേഷം രാഹുലിന്റെ കൈ പിടിച്ച് ആതിരയും വിഷ്ണുവിനൊപ്പം അശ്വതിയും വിവാഹ ജീവിതം ആരംഭിച്ചു. കല്യാണത്തിന് വരനൊപ്പം അച്ഛനും അമ്മയും മാത്രമാണ് വധുവിന്റെ വീട്ടിലേക്ക് പോയത്. വധൂഗൃഹത്തിലും വിരലിലെണ്ണാവുന്നവര്‍ മാത്രം. കല്യാണ ചടങ്ങിനു മുന്‍പ് പരസ്പരം മാസ്‌ക് അണിയിച്ചും സാനിറ്റൈസര്‍ കൊണ്ട് കൈകള്‍ ശുചീകരിച്ചും വരനും വധുവും വീണ്ടും മാതൃകയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ശാരീരിക അകലം പാലിച്ച് വീട്ടുപടിക്കലും വഴിവക്കിലും മാറി നിന്ന് വധൂ വരന്മാരെ ആശീര്‍വദിച്ചു. കല്യാണം മുടങ്ങരുത് എന്ന് ഏറ്റവും ആഗ്രഹം അമ്മ ജയലതക്കായിരുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ട് അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രാഹുലും വിഷണുവും. ഇന്‍ഡസ് മോട്ടോര്‍സില്‍ മെക്കാനിക് ആണ് രാഹുല്‍. അരക്കിണര്‍ സ്വദേശിനിയായ ഭാര്യ ആതിര അവസാന വര്‍ഷ പി.ജി വിദ്യാര്‍ത്ഥിനിയാണ്. ബാഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിംഗ് കമ്പനിയിലെ ഏരിയ സേല്‍സ് മാനേജരായ വിഷ്ണുവിന്റെ ഭാര്യ അശ്വതി ഒളവണ്ണ സ്വദേശിനിയാണ്. ഒരു ജ്വല്ലറിയില്‍ കെമിസ്റ്റായി ജോലി ചെയ്യുകയാണ് ആതിര.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies