07-Jun-2020 (Sun)
ഫസ്റ്റ് ബെല്‍; പൊതുപഠന കേന്ദ്രങ്ങളൊരുക്കാന്‍ 100 ടി വി സെറ്റുകള്‍ കൈമാറി പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനായെത്തി വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു ഉറുമി ഡാം സൈറ്റിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴിക്കില്‍ പെട്ട് കാണതായി കട്ടിപ്പാറ 5000 ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി ഡി വൈ എഫ് ഐ പന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു പന്നൂര്‍ ടൗണ്‍ എം എസ് എഫ് പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ടു പന്നൂരില്‍ പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം എളങ്ങോട്ടുമല പച്ചത്തുരുത്ത് നിര്‍മ്മാണത്തിന് തുടക്കമായി
 
 
 
 
‍വിവാഹത്തിനുള്ള ചെലവിന്റെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി
   
vps
22-Apr-2020
 

താമരശ്ശേരി: കോവിഡ് നിയന്ത്രണം പാലിച്ച് വിവാഹം ലളിതമാക്കിയപ്പോള്‍ വിവാഹത്തിനുള്ള ചെലവിന്റെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി മഹനീയ മാതൃക. പുതുപ്പാടിയിലെ പൊതു പ്രവര്‍ത്തകനും മുന്‍ സര്‍ക്കാര്‍ ജീവനക്കാരനുമായ കെ ശശീന്ദ്രന്റെയും ആശയുടെയും മകനായ അശ്വിന്‍ദേവിന്റെ വിവാഹത്തിന്റെ ഭാഗമായാണ് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഞായറാഴ്ചയാണ് കുന്ദമംഗലം ചെത്ത്കടവ് താക്ഷിക്ക വീട്ടില്‍ സത്യന്റെയും രമാദേവിയുടെയും മകളായ അഞ്ജനയും അശ്വിന്‍ദേവും തമ്മിലുള്ള വിവാഹം നടന്നത്. ബംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ അശ്വിന്‍ദേവ് വിവാഹത്തിനുള്ള ഒരുക്കത്തിനായി നാട്ടിലെത്തിയതിന് പിന്നാലെയാണ് ലോകത്താകമാനം കോവിഡ് വ്യാപനം ഉണ്ടായത്. കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവാഹം നിര്‍ത്തിവെക്കേണ്ടി വരുമെന്ന ആശങ്ക ഉയര്‍ന്നുവെങ്കിലും നിശ്ചയിച്ച സമയത്ത് തന്നെ വിവാഹ ചടങ്ങുകള്‍ നടത്താമെന്ന് ഇരു കുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു. അഞ്ജനയുടെ വീട്ടില്‍ ലളിതമായി നടന്ന ചടങ്ങില്‍ വധൂവരന്‍മാരുടെ അച്ഛനമ്മമാരും സഹോദരങ്ങളും മാത്രമാണ് പങ്കെടുത്തത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കാന്‍ കഴിയാത്തതില്‍ പ്രയാസമുണ്ടെങ്കിലും ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ ചെറിയൊരു സഹായം ചെയ്യാന്‍ കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിലാണ് ഇവര്‍. ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് സി പി ഐ എം ഏരിയാ കമ്മറ്റി അംഗമായ ഗിരീഷ് ജോണ്‍ ഏറ്റുവാങ്ങി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies