07-Jun-2020 (Sun)
ഫസ്റ്റ് ബെല്‍; പൊതുപഠന കേന്ദ്രങ്ങളൊരുക്കാന്‍ 100 ടി വി സെറ്റുകള്‍ കൈമാറി പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനായെത്തി വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു ഉറുമി ഡാം സൈറ്റിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴിക്കില്‍ പെട്ട് കാണതായി കട്ടിപ്പാറ 5000 ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി ഡി വൈ എഫ് ഐ പന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു പന്നൂര്‍ ടൗണ്‍ എം എസ് എഫ് പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ടു പന്നൂരില്‍ പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം എളങ്ങോട്ടുമല പച്ചത്തുരുത്ത് നിര്‍മ്മാണത്തിന് തുടക്കമായി
 
 
 
 
‍തണല്‍ പന്നൂര്‍ വാര്‍ഷിക സംഗമം നടത്തി
   
vps
20-May-2020
 

പന്നൂര്‍: പന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണല്‍ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബ്ള്‍ ട്രസ്റ്റ് വാര്‍ഷിക സംഗമം യു എ ഇ. കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു . ജീവകാരുണ്യ പ്രവര്‍ത്തനം ജീവിതചര്യയാക്കാന്‍ പുതുതലമുറ വര്‍ദ്ധിത വീര്യത്തോടെ മുന്നോട്ട് വരേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തണല്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ കെ ടി റഊഫ് അദ്ധ്യക്ഷത വഹിച്ചു. പാട്ടത്തില്‍ അബൂബക്കര്‍ ഹാജി, സി മുഹമ്മദലി മാസ്റ്റര്‍, കെ കെ കാദര്‍, പട്ടനില്‍ നാസര്‍, ഒ കെ കാദര്‍, വി സി ജാഫര്‍, എന്നിവര്‍ സംബന്ധിച്ചു. തണല്‍ ട്രഷറര്‍ ടി പി മുനീര്‍ സ്വാഗതവും കെ കെ ഇര്‍ഷാദ് നന്ദിയും പറഞ്ഞു. വാര്‍ഷികത്തിന്റെ ഭാഗമായി ഗാമണ്‍ ഗ്രൂപ്പിന്റെ സഹായത്തോടെ നാന്നൂറ് കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. ഭക്ഷ്യകിറ്റുകള്‍ തണല്‍ വൈസ് പ്രസിഡണ്ട് ഉമ്മര്‍ കുനിയില്‍ ഏറ്റുവാങ്ങി. വിവിധ കേന്ദ്രങ്ങളില്‍ ഭക്ഷ്യകിറ്റ് വിതരണത്തിന് ജാബിര്‍ കണ്ടിയില്‍, ടി പി ഷഫീഖ്, ഹാരിസ് കീഴ്‌പ്പേടത്ത്, സി പി അജ്മല്‍, എം പി ജസീല്‍, എന്‍ കെ റിഷാദ്, പി സുബൈര്‍, ഫിറോസ്ഖാന്‍, ഇ കെ റാഹില്‍, ഇ റമീസ്, വി ഫവാസ്, കെ കെ റിയാസ്, ടി പി ഫൈസല്‍എന്നിവര്‍ നേതൃത്വം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies