07-Jun-2020 (Sun)
ഫസ്റ്റ് ബെല്‍; പൊതുപഠന കേന്ദ്രങ്ങളൊരുക്കാന്‍ 100 ടി വി സെറ്റുകള്‍ കൈമാറി പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനായെത്തി വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു ഉറുമി ഡാം സൈറ്റിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴിക്കില്‍ പെട്ട് കാണതായി കട്ടിപ്പാറ 5000 ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി ഡി വൈ എഫ് ഐ പന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു പന്നൂര്‍ ടൗണ്‍ എം എസ് എഫ് പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ടു പന്നൂരില്‍ പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം എളങ്ങോട്ടുമല പച്ചത്തുരുത്ത് നിര്‍മ്മാണത്തിന് തുടക്കമായി
 
 
 
 
‍മാധ്യമ പ്രവര്‍ത്തകനെ മോഷ്ടാവെന്നാരോപിച്ച് തടഞ്ഞു വെച്ചു
   
vps
21-May-2020
 

നരിക്കുനി: നരിക്കുനി കാവുംപൊയിലില്‍ മാധ്യമ പ്രവര്‍ത്തകനെ മോഷ്ടാവെന്നാരോപിച്ച് തടഞ്ഞു വെച്ചു. മാധ്യമം ദിനപത്രത്തിന്റെ കോഴിക്കോട് ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ സി പി ബിനീഷിനെയാണ് പൂനൂരിലെ വീട്ടിലേക്കുള്ള യാത്രക്കിടെ ഒരു സംഘം തടഞ്ഞു വെച്ചത്. കൊടുവള്ളി പോലീസ് സ്ഥലത്തെത്തിയാണ് രക്ഷപ്പെടുത്തിയതെന്നും ഇതിനിടെ ഫോട്ടോയും വീഡിയോയും പകര്‍ത്തി പ്രചരിപ്പിച്ചിരുന്നുവെന്നും ബിനീഷ് പറഞ്ഞു. ബുധനാഴ്ച രാത്രി പത്തുമണിയോടെ നരിക്കുനി കാവുംപൊയിലിലായിരുന്നു സംഭവം. കോഴിക്കോട് നിന്നും ജോലി കഴിഞ്ഞ് പൂനൂരിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഒരു ഫോണ്‍ വന്നത്. തുടര്‍ന്ന് സ്‌കൂട്ടര്‍ നിര്‍ത്തുകയും സംസാരം കഴിഞ്ഞ് മുന്നോട്ടെടുക്കുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് തടഞ്ഞ് നിര്‍ത്തുകയുമായിരുന്നുവെന്ന് ബിനീഷ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകനാണെന്ന് പറയുകയും സര്‍ക്കാര്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുകയും ചെയ്‌തെങ്കിലും അംഗീകരിക്കാതെ കൂടുതല്‍ ആളുകളെ വിളിച്ചു വരുത്തി. പതിനഞ്ചോളം ആളുകള്‍ വടിയും മറ്റു ആയുധങ്ങളുമായി സ്ഥലത്തെത്തി ചോദ്യം ചെയ്യല്‍ തുടര്‍ന്നുവെന്നും പിന്നീട് കൂടുതല്‍ പേര്‍ സ്ഥലത്തെത്തിയെന്നും ബിനീഷ് കൊടുവള്ളി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മാസ്‌ക് പോലും ധരിക്കാതെ എത്തിയവരോട് അകലം പാലിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്‌കൂട്ടറിന്റെ താക്കോല്‍ ഊരി എടുക്കുകയും വസ്ത്രത്തില്‍ പിടിച്ചു വലിക്കുകയും ചെയ്തു. സംഘടിച്ചെത്തിയവരെ പോലീസ് പിന്തിരിപ്പിച്ചു വിട്ടു. സംഭവത്തില്‍ കൊടുവള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. ആള്‍ക്കൂട്ടം പോലീസിന്റെ ജോലി ഏറ്റെടുക്കുകയും നിയമം കയ്യിലെടുക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies