07-Jun-2020 (Sun)
ഫസ്റ്റ് ബെല്‍; പൊതുപഠന കേന്ദ്രങ്ങളൊരുക്കാന്‍ 100 ടി വി സെറ്റുകള്‍ കൈമാറി പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനായെത്തി വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു ഉറുമി ഡാം സൈറ്റിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴിക്കില്‍ പെട്ട് കാണതായി കട്ടിപ്പാറ 5000 ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി ഡി വൈ എഫ് ഐ പന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു പന്നൂര്‍ ടൗണ്‍ എം എസ് എഫ് പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ടു പന്നൂരില്‍ പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം എളങ്ങോട്ടുമല പച്ചത്തുരുത്ത് നിര്‍മ്മാണത്തിന് തുടക്കമായി
 
 
 
 
‍എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ പൊതുപരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മാസ്‌കുകള്‍ നിര്‍മ്മിച്ചു നല്‍കി
   
vps
21-May-2020
 

നന്മണ്ട: ജില്ലയില്‍ പൊതുപരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നന്മണ്ട ഹയര്‍സെക്കന്ററി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ നിര്‍മ്മിച്ച 1200 ഓളം മാസ്‌കുകള്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് കൈമാറി. കോവിഡ് കാലം ക്രിയാത്മകമാക്കി കൊണ്ട് രക്ഷിതാക്കളുടെ സഹായത്തോടെയാണ് മാസ്‌ക് നിര്‍മ്മാണം നടത്തിയത്. യൂണിറ്റിലെ 100 വളണ്ടിയര്‍മാരും പ്രോഗ്രാം ഓഫീസര്‍മാരുമാണ് മാസ്‌ക് നിര്‍മാമണത്തിന് നേതൃത്വം നല്‍കിയത്. പൊതുപരീക്ഷ എഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി 132531 മാസ്‌കുകളാണ് ജില്ലാ എന്‍ എസ് എസ് നിര്‍മ്മിച്ചത്. മാസ്‌ക് നിര്‍മ്മാണത്തിനാവശ്യമായ തുക കുട്ടികള്‍ പ്രാദേശികമായി തന്നെ സ്വരൂപിച്ചു. ഗവ. ഗസ്റ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ നന്മണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി ബിന്ദു, എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ശ്രീജിത്ത്, ക്ലസ്റ്റര്‍ കണ്‍വീനര്‍ സതീഷ് കുമാര്‍, പി ടി എ പ്രസിഡന്റ് അനൂപ് കുമാര്‍, വളണ്ടിയര്‍മാരായ എന്‍ അതുല്‍, സംഗീത് റോഷന്‍, പ്രോഗ്രാം ഓഫീസര്‍ ടി സബീന എന്നിവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies