07-Jun-2020 (Sun)
ഫസ്റ്റ് ബെല്‍; പൊതുപഠന കേന്ദ്രങ്ങളൊരുക്കാന്‍ 100 ടി വി സെറ്റുകള്‍ കൈമാറി പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനായെത്തി വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു ഉറുമി ഡാം സൈറ്റിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴിക്കില്‍ പെട്ട് കാണതായി കട്ടിപ്പാറ 5000 ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി ഡി വൈ എഫ് ഐ പന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു പന്നൂര്‍ ടൗണ്‍ എം എസ് എഫ് പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ടു പന്നൂരില്‍ പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം എളങ്ങോട്ടുമല പച്ചത്തുരുത്ത് നിര്‍മ്മാണത്തിന് തുടക്കമായി
 
 
 
 
‍പ്രതിരോധ വകുപ്പിലെ ശാസ്ത്രജ്ഞന്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കോട്ടയം സ്വദേശി കൊടുവള്ളി പോലീസിന്റെ പിടിയില്‍
   
vps
23-May-2020
 

കൊടുവള്ളി: പ്രതിരോധ വകുപ്പിലെ ശാസ്ത്രജ്ഞന്‍ ചമഞ്ഞ് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ കോട്ടയം സ്വദേശിയെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി വാഴൂര്‍ മണ്ണുപുരയിടത്തില്‍ പി ആര്‍ അരുണ്‍ ആണ് പിടിയിലായത്. ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ് ഐ. എ സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ ഒരാഴ്ചയോളം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കൊടുവള്ളി പോലീസ് വലയിലാക്കിയത്. വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് പോലീസ് പിടിച്ചെടുത്തു. ഡല്‍ഹിയില്‍ ഉള്‍പ്പെടെ മാറി മാറി താമസിക്കുന്ന ഇയാള്‍ ഡി ആര്‍ ഡി ഒ ശാസ്ത്രജ്ഞനെന്ന് പരിചയപ്പെടുത്തി കോട്ടയത്തുനിന്ന് വിവാഹം കഴിക്കുകയും രണ്ടുലക്ഷം രൂപയും നാലുലക്ഷം രൂപയുടെ ആഭരണങ്ങളും കൈക്കലാക്കുകയും ചെയ്തതിന് കേസ് നിലവിലുണ്ട്.

 

നാലുമാസത്തോളമായി കിഴിക്കോത്ത് മറിവീട്ടില്‍ താഴത്തെ ഫ്‌ളാറ്റില്‍ താമസിച്ചു വരികയായിരുന്ന ഇയാള്‍ ഈ പ്രദേശത്തുള്ള നിരവധി പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം കൈക്കാലക്കിയിട്ടുണ്ട്. മറിവീട്ടില്‍ താഴം സ്വദേശിയായ സുകേഷിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. രണ്ടര പവന്റെ മാലയും ഇരുപത്തി അയ്യായിരം രൂപയുമാണ് സുകേഷില്‍ നിന്നും കൈക്കലാക്കിയത്. മറിവീട്ടില്‍ താഴം സ്വദേശിയായ ലോഹിതാക്ഷന്‍ ഉള്‍പ്പെടെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതി പിടിയിലായ വിവരം അറിഞ്ഞ് വിവിധ ജില്ലകളില്‍ നിന്നായി നിരവധി പേരാണ് കൊടുവള്ളി പോലീസുമായി ബന്ധപ്പെടുന്നത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ കൊടുവള്ളിയിലെത്തി പ്രതിയെ ചോദ്യംചെയ്തു. ഡി ആര്‍ ഡി ഒ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ് ഐ മാരായ ശ്രീകുമാര്‍, ഹരിദാസന്‍, എ എസ് ഐ സജീവന്‍, സി പി ഒ മാരായ അബ്ദുല്‍ റഹീം, അബ്ദുല്‍ റഷീദ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിരോധ വിഭാഗത്തിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച സംഭവത്തില്‍ രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കുമെന്നാണ് സൂചന. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies