07-Jun-2020 (Sun)
ഫസ്റ്റ് ബെല്‍; പൊതുപഠന കേന്ദ്രങ്ങളൊരുക്കാന്‍ 100 ടി വി സെറ്റുകള്‍ കൈമാറി പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനായെത്തി വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു ഉറുമി ഡാം സൈറ്റിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴിക്കില്‍ പെട്ട് കാണതായി കട്ടിപ്പാറ 5000 ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി ഡി വൈ എഫ് ഐ പന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു പന്നൂര്‍ ടൗണ്‍ എം എസ് എഫ് പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ടു പന്നൂരില്‍ പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം എളങ്ങോട്ടുമല പച്ചത്തുരുത്ത് നിര്‍മ്മാണത്തിന് തുടക്കമായി
 
 
 
 
‍സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സിന്‍സിയര്‍ കച്ചേരിമുക്ക് രണ്ടര ഏക്കറില്‍ കൃഷി ആരംഭിച്ചു
   
vps
21-May-2020
 

കിഴക്കോത്ത്: സംസ്ഥാനസര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സിന്‍സിയര്‍ കച്ചേരിമുക്ക് രണ്ടര ഏക്കറില്‍ കൃഷി ആരംഭിച്ചു. കിഴക്കോത്ത് പഞ്ചായത്തിലെ പത്താം വാര്‍ഡിലെ പക്കലേടത് ഒന്നര ഏക്കറിലും പതിനൊന്നാം വാര്‍ഡിലെ കാരക്കൊത്ത് ഒരേക്കര്‍ സ്ഥലത്തും ആണ് സിന്‍സിയര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൃഷി ആരംഭിച്ചത്. ചേന, പൂള, ചേമ്പ്, കൂര്‍ക്കല്‍, മധുര കിഴങ്, കുവ്വ, വാഴ, ഇഞ്ചി, മഞള്‍, പപ്പായ എന്നിവയാണ് കൃഷി ചെയ്യുന്നത്. കച്ചേരിമുക്ക് കാരക്കൊത് പറമ്പിലെ നടീല്‍ ഉല്‍ഘടനം കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ സി ഉസൈന്‍ മാസ്റ്റര്‍ കപ്പ നട്ടുകൊണ്ട് നിര്‍വഹിച്ചു.

 

പക്കലേടത് പറമ്പില്‍ കൃഷിക്ക് മണ്ണ് ഉഴുതുമറിക്കലും പഞ്ചായത്ത് പ്രസിഡണ്ട് ഉല്‍ഘാടനം ചെയ്തു. കിഴക്കോത് കൃഷി ഓഫിസര്‍ പി വി ശുഭ, ക്ലബ് പ്രസിഡണ്ട് കെ കെ വിജയന്‍, സെക്രട്ടറി കമറുല്‍ ഹകീം, പഞ്ചായത്ത് സ്റ്റാറ്റിങ് കമ്മറ്റി ചെയര്‍മാന്‍ മനോജ്, കെ പിസലീം, കെ പി അസൈന്‍, സി കെ മുഹമ്മദ്, സി കെ റിയാസ്, കെ കെ പ്രമോദ്,കെ കെ സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies