07-Jun-2020 (Sun)
ഫസ്റ്റ് ബെല്‍; പൊതുപഠന കേന്ദ്രങ്ങളൊരുക്കാന്‍ 100 ടി വി സെറ്റുകള്‍ കൈമാറി പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനായെത്തി വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു ഉറുമി ഡാം സൈറ്റിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴിക്കില്‍ പെട്ട് കാണതായി കട്ടിപ്പാറ 5000 ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി ഡി വൈ എഫ് ഐ പന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു പന്നൂര്‍ ടൗണ്‍ എം എസ് എഫ് പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ടു പന്നൂരില്‍ പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം എളങ്ങോട്ടുമല പച്ചത്തുരുത്ത് നിര്‍മ്മാണത്തിന് തുടക്കമായി
 
 
 
 
‍പെരുന്നാള്‍ ആഘോഷപണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി
   
vps
23-May-2020
 

കൊടിയത്തൂര്‍: പെരുന്നാള്‍ ആഘോഷപണം ആതുരസേവനത്തിനായി നല്‍കി മാതൃകയാവുകയാണ് കൊടിയത്തൂര്‍ കൊളായില്‍ കുടുംബം. പെരുന്നാള്‍ ആഘോഷത്തിനായി കുടുംബത്തിലെ അംഗങ്ങള്‍ കരുതിവച്ച 1,06000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കൊളായില്‍ പി പി അഹമ്മദ് കുട്ടി ഹാജിയുടേയും എ എം കദീശുമ്മയുടേയും സന്തതി പരമ്പരയില്‍പെട്ട കുട്ടികളും മുതിര്‍ന്നവര്‍ അടക്കമുള്ളവര്‍ പുതുവസ്ത്രം, മറ്റു പെരുന്നാള്‍ ആഘോഷത്തിനായി കരുതിവച്ച തുകയാണ് കൈമാറിയത്. കഴിഞ്ഞ പ്രളയകാലത്ത് കൊളായില്‍ കുടുംബം ദുരിതാശ്വാസ നിധിയിലേക്ക് 1,36000 രൂപ നല്‍കിയിരുന്നു. കോവിഡ് പ്രതിസന്ധിക്കിടയില്‍ നിരവധിയാളുകള്‍ ദുരിതം അനുഭവിക്കുന്നുണ്ട്. അത്തരം ആളുകള്‍ക്ക് ആശ്വാസം പകരാനും ഇത്തരം നന്മകള്‍ കഴിയുന്ന എല്ലാ വിഭാഗം ജനങ്ങളും ചെയ്യാന്‍ വേണ്ടിയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് കുടുംബംഗങ്ങള്‍ പറഞ്ഞു. കലക്ടറുടെ ചേംബറില്‍ വച്ച് ജില്ലാ കലക്ടര്‍ സാംബശിവ റാവു തുക ഏറ്റുവാങ്ങി. നാസര്‍ കൊളായി, സലിം കൊളായി, എം ഇ ഫസല്‍, ഇര്‍ഷാദ് കൊളായി എന്നിവര്‍ സംബന്ധിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies