07-Jun-2020 (Sun)
ഫസ്റ്റ് ബെല്‍; പൊതുപഠന കേന്ദ്രങ്ങളൊരുക്കാന്‍ 100 ടി വി സെറ്റുകള്‍ കൈമാറി പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനായെത്തി വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു ഉറുമി ഡാം സൈറ്റിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴിക്കില്‍ പെട്ട് കാണതായി കട്ടിപ്പാറ 5000 ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി ഡി വൈ എഫ് ഐ പന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു പന്നൂര്‍ ടൗണ്‍ എം എസ് എഫ് പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ടു പന്നൂരില്‍ പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം എളങ്ങോട്ടുമല പച്ചത്തുരുത്ത് നിര്‍മ്മാണത്തിന് തുടക്കമായി
 
 
 
 
‍വിദ്യാര്‍ത്ഥികള്‍ക്ക് കലാവിരുന്നൊരുക്കി ആവാസ് തിരുവമ്പാടി
   
vps
23-May-2020
 

തിരുവമ്പാടി: അവധിക്കാലത്ത് വിദ്യാര്‍ത്ഥികളിലെ കലാവിരുതുകള്‍ക്ക് പ്രോല്‍സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ സാംസ്‌കാരിക സംഘടനയായ ആവാസ് തിരുവമ്പാടിയുടെ വിദ്യാര്‍ത്ഥി വേദി കലാവിരുന്നുത്സവം സംഘടിപ്പിച്ചു. നൂറില്‍പ്പരം വിദ്യാര്‍ത്ഥികള്‍ പരിപാടികളില്‍ പങ്കാളികളായി. കുപ്പികളില്‍ കലാവിരുതൊരുക്കല്‍, ചിത്രരചനകള്‍, കളര്‍ പെയിന്റിങ്ങ്, ക്ലേ മോഡലിങ്ങ്, നാടന്‍പാട്ട് ആലാപനം, നൃത്തം, വാദ്യോപകരണ വായന എന്നീ വിഭാഗങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തത്. മികവുറ്റ പ്രകടനമാണ് വിദ്യാര്‍ത്ഥികള്‍ കാഴ്ചവെച്ചത്. പരിപാടികള്‍ക്ക് ആവാസ് വിദ്യാര്‍ത്ഥി വേദി ഭാരവാഹികളായ അശ്വതി ചന്ദ്രന്‍, ഫാത്തിമ ഫെഹ് മി, നന്ദു നാരായണന്‍, അനാമിക ബിജു, ഇ ആര്‍ രാജു എന്നിവര്‍ നേതൃത്വം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies