02-Jul-2020 (Thu)
 
 
 
 
‍കളഞ്ഞുകിട്ടിയ 35000 രൂപ ഉടമക്ക് തിരികെ നല്‍കി സത്യനായി സത്യന്‍
   
vps
25-May-2020
 

താമരശ്ശേരി: കളഞ്ഞുകിട്ടിയ 35000 രൂപ ഉടമക്ക് തിരികെ നല്‍കി സത്യനായി സത്യന്‍. താമരശ്ശേരി ചുണ്ടക്കുന്നുമ്മല്‍ സത്യനാണ് തച്ചംപൊയില്‍ നെരോംപാറ യു ആര്‍ ഗിരീഷിന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട പണം കൈമാറിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ബൈക്ക് യാത്രക്കിടെ 35000 രൂപയുടെ കെട്ട് നഷ്ടപ്പെട്ടത്. വിവരം പോലിസില്‍ അറിയിക്കുകയും വാട്ട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് താമരശ്ശേരി മാതാ ടവറിനു സമീപത്തുകൂടി ഉല്ലാസ് കോളനിയിലേക്ക് പോകുമ്പോള്‍ റോഡരികില്‍ നിന്നും സത്യന് റബ്ബര്‍ ബാന്റില്‍ കുടുക്കിയ പണം ലഭിച്ചത്. ഉടമയെ പ്രതീക്ഷിച്ച് അല്‍പനേരം കാത്തിരുന്നെങ്കിലും ആരും എത്തിയില്ല. തുടര്‍ന്ന് വീട്ടില്‍ പോയ സത്യന്‍ തന്റെ സുഹൃത്തായ ചുങ്കം സ്വദേശി സി കെ നൗഷാദിനെ വിവരം അറിയിച്ചു. പണം നഷ്ടപ്പെട്ട വിവരം പിന്നീട് വാട്‌സാപ്പിലൂടെ അറിഞ്ഞ നൗഷാദ് വിവരം സത്യനെ അറിയിക്കുകയും ചെയ്തു. മറ്റൊരാള്‍ക്ക് കൊടുക്കാനായി എത്തിച്ച പണം നഷ്ടപ്പെട്ടതിനാല്‍ അയാളെ അഭിമുഖീകരിക്കാനുള്ള വിഷമത്തില്‍ ഗിരീഷ് മറ്റൊരു സ്ഥലത്തേക്ക് പോയിരുന്നു. പണം തിരിച്ചു കിട്ടിയ വിവരം അറിഞ്ഞ് തിരിച്ചെത്തി താമരശ്ശേരി ചുങ്കത്തെ സി പി ഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വെച്ച് സത്യനില്‍ നിന്നും പണം കൈപ്പറ്റി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies