02-Jul-2020 (Thu)
മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍കൗതുകവസ്തുക്കള്‍ നിര്‍മ്മിച്ച് വിറ്റു കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി
   
vps
25-May-2020
 

കോഴിക്കോട്: ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് കൗതുകവസ്തുക്കള്‍ നിര്‍മ്മിച്ച് വാര്‍ത്തകളിലിടം നേടിയ മെഹക് മറ്റൊരു മാതൃക സൃഷ്ടിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഉല്‍പന്നങ്ങള്‍ വിറ്റുകിട്ടിയ തുക പതിനായിരം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തൊഴില്‍-എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന് കലക്ടര്‍ സാംബശിവറാവുവിന്റെ സാന്നിധ്യത്തില്‍ കലക്ട്രേറ്റ് ചേമ്പറില്‍ വെച്ച് കൈമാറി. മെഹക്കിന്റെ ലോക്ക്ഡൗണ്‍ കാലം പാഴ്വസ്തുക്കളുടെ പുനരുപയോഗ കാലമായിരുന്നു. മണ്ണില്‍ അലിഞ്ഞു ചേരാത്തതും ഇക്കാലത്ത് ഏതൊരു വീട്ടിലും എന്തു ചെയ്യണമെന്നറിയാതെ മുക്കിലും മൂലയിലും കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പിയിലാണ് എം ഇ എസ് രാജ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ മെഹക് കണ്ണുവെച്ചത്. പ്ലാസ്റ്റിക് കുപ്പികളെ കൗതുകവസ്തുക്കളും അലങ്കാര വസ്തുക്കളുമാക്കി മാറ്റിയെടുത്തു കൊണ്ടായിരുന്നു തുടക്കം. ഉണ്ടാക്കിയ വസ്തുക്കള്‍ സുന്ദരവും ആകര്‍ഷണവുമാണെന്ന മറ്റുള്ളവരുടെ അഭിപ്രായങ്ങളാണ് കൊച്ചു മിടുക്കിക്ക് പ്രചോദനമായത്. ചേച്ചി സോനം മുനീര്‍ മെഹക്കിന് യൂടൂബ് ചാനല്‍ തുടങ്ങിക്കൊടുത്തു. അവള്‍ യൂടൂബ് ചാനലിലൂടെ ഉല്‍പന്നങ്ങളും നിര്‍മ്മാണ രീതിയും പരിചയപ്പെടുത്തി. ഇതിനെ എം ഇ എസ് രാജ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ രമേശ് കുമാര്‍ ഉള്‍പ്പെടെ അധ്യാപകരും നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും തദ്ദേശ വാസികളും പ്രോത്സാഹിപ്പിച്ചു. കഴിഞ്ഞ പ്രളയകാലത്ത് തന്റെ സമ്പാദ്യ കുടുക്ക പൊട്ടിച്ച് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു മെഹക്. താന്‍ പാഴ്വസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ച കൗതുകവസ്തുക്കളും യൂടൂബിലും സാമൂഹ്യ മാധ്യമങ്ങളിലും മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ശേഖരിക്കുന്നതിനായി വില്‍പനയ്ക്ക് വെച്ചു. ധാരാളം പേര്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ സന്നദ്ധരായി. ഇതിനകം ഉത്പന്നങ്ങള്‍ വിറ്റുകിട്ടിയ തുകയായ പതിനായിരം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഉമ്മ സോഫിയ അധ്യാപിക ബിന്ദു കുര്യനും ചേച്ചി സോനം മുനീറും ചെക്ക് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ മെഹകിനൊപ്പമെത്തിയിരുന്നു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies