02-Jul-2020 (Thu)
താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍അറബി കാലിഗ്രാഫിയില്‍ വിസ്മയം തീര്‍ത്ത് എട്ടാം ക്ലാസുകാരി
   
vps
25-May-2020
 

കൊടുവള്ളി: അറബി കാലിഗ്രാഫിയില്‍ വിസ്മയം തീര്‍ത്ത് കൊടുവള്ളി സ്വദേശിനിയായ എട്ടാം ക്ലാസുകാരി. സൗത്ത് കൊടുവള്ളി കുപ്പാറത്ത് ഷമീറിന്റെ മകള്‍ ഫിദ ശമീറാണ് ലോക്ക് ഡൗണ്‍ കാലത്ത് കാലിഗ്രാഫിയില്‍ പ്രാവീണ്യം നേടിയത്. ലോക്ക് ഡൗണ്‍ കാലം എങ്ങിനെ ക്രിയാത്മകമാക്കാമെന്ന ചിന്തയില്‍ നിന്നാണ് ഫിദ ഷമീര്‍ അറബി കാലിഗ്രാഫിയിലേക്കും ബോട്ടില്‍ പെയിന്റിംഗിലേക്കും തിരിഞ്ഞത്. യൂ ടൂബില്‍ നോക്കി പഠിച്ചാണ് അറബി കാലിഗ്രാഫിയില്‍ വിസ്മയം തീര്‍ക്കുന്നത്. ബിസ്മില്ലാ എന്ന അറബി വാക്കാണ് ആദ്യമായി എഴുതി നോക്കിയത്.

 

മനോഹരമായിട്ടുണ്ടെന്ന പ്രോത്സാഹനമാണ് കൂടുതല്‍ സമയം അറബി കാലിഗ്രാഫിയിലേക്ക് തിരിയാന്‍ പ്രചോദനമായത്. ഖുര്‍ആന്‍ സൂക്തങ്ങളും മറ്റും ഫിദ ഷമീര്‍ മനോഹരമായി കാന്‍വാസില്‍ പകര്‍ത്തും. കൂടാതെ ബോട്ടില്‍ പെയിന്റിങ്ങും പാഴ് വസ്തുക്കള്‍കൊണ്ട് മനോഹരമായ കാഴ്ചകള്‍ ഒരുക്കലുമെല്ലാമായാണ് ഫിദ ലോക്ക് ഡൗണ്‍ കാലം കഴിച്ചു കൂട്ടുന്നത്. സൗത്ത് കൊടുവള്ളി ഖുര്‍റതുല്‍ ഐന്‍ മദ്‌റസയിലും ചക്കാലക്കല്‍ ഹൈസ്‌കൂളിലും എട്ടാം ക്ലാസില്‍ പഠിക്കുന്ന ഫിദക്ക് അറബിയിലുള്ള താല്‍പര്യമാണ് കാലിഗ്രാഫിയിലേക്ക് എത്തിച്ചത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies