02-Jul-2020 (Thu)
 
 
 
 
‍മതിയായ ആനുകൂല്യങ്ങളില്ല; പാചക തൊഴിലാളികള്‍ പ്രതിഷേധിച്ചു
   
vps
02-Jun-2020
 

കൊടുവള്ളി: കൊവിഡ് കാലത്ത് മതിയായ ആനുകൂല്യങ്ങള്‍ നല്‍കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് പാചക തൊഴിലാളി സംഘടനയായ കേരള സ്റ്റേറ്റ് കുക്കിംഗ് യൂണിയന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൊടുവള്ളിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടി സംസ്ഥാന സെക്രട്ടറി നാസര്‍ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ലോക്ക്ഡൗണ്‍ കാലയളവില്‍ 90 ദിവസം പിന്നിടുമ്പോള്‍ പല മേഖലകള്‍ക്കും സര്‍ക്കാറുകള്‍ ഇളവുകള്‍ നല്‍കി. എന്നാല്‍ പാചകതൊഴിലാളികള്‍ക്ക് ഇതുവരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്നാണ് ഇത്തരം സമര പരിപാടി സംഘടിപ്പിച്ചതെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വി അബൂബക്കര്‍ കിഴക്കോത്ത്, സെക്രട്ടറി റസാഖ് കൊടുവള്ളി, ട്രഷറര്‍ ബിജീഷ് മടവൂര്‍, കരിം കൊടുവള്ളി, സലിം നരിക്കുനി എന്നിവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies