02-Jul-2020 (Thu)
 
 
 
 
‍മലയോര മേഖലയിലെ വന്യ ജീവി ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു
   
vps
03-Jun-2020
 

താമരശ്ശേരി: മലയോര മേഖലയിലെ വന്യ ജീവി ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. താമരശ്ശേരി, കട്ടിപ്പാറ മേഖലകളിലെ കര്‍ഷക കൂട്ടായ്മയാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനുമുന്നില്‍ പ്രതിഷേധിച്ചത്. കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യം കാരണം കൃഷി നടത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും നിരന്തരം പരാതിപ്പെട്ടാലും യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. കാട്ടുപന്നികള്‍ കൂട്ടത്തോടെയെത്തി കപ്പ, വാഴ തുടങ്ങിയവയെല്ലാം നശിപ്പിക്കുകയാണ്. കുരങ്ങുകള്‍ പ്രധാനമായും തെങ്ങില്‍ കയറി പുതുതായി വരുന്ന കുലകള്‍ ഉള്‍പ്പെടെ പറിച്ചെടുത്ത് നശിപ്പിക്കുന്നു. ലൈസന്‍സുള്ള തോക്ക് കൊണ്ട് കാട്ടുപന്നികളെ വെടിവെക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും തോക്കുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനാല്‍ ബദല്‍ സംവിധാനം വേണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കട്ടിപ്പാറ സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് കെ ആര്‍ രാജന്‍ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. രാജു ജോണ്‍ അധ്യക്ഷത വഹിച്ചു. പി സി എ റഹീം, കെ വി സെബാസ്റ്റ്യന്‍, ജോഷി മണിമല, ബേബി കുടിയിരിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies