02-Jul-2020 (Thu)
 
 
 
 
‍എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന: ചേളന്നൂര്‍ ഭാഗത്ത് നിന്നും 190 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു നശിപ്പിച്ചു
   
vps
04-Jun-2020
 

ചേളന്നൂര്‍: കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചേളന്നൂര്‍ ഒളോപ്പാറ കുറുന്തോട്ടത്തില്‍ ഭാഗത്ത് നിന്നും ആറ് പ്ലാസ്റ്റിക്ക് പാത്രങ്ങളിലായി സൂക്ഷിച്ച 190 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. കേസ് ചേളന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തി. പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) ഷാഫി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദീന്‍ ദയാല്‍, അജിത്ത് എന്നിവരാണ് പരിശോധന നടത്തിയത്.

 

ലോക്ക് ഡൗണിനെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തില്‍ സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്കുമാറിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന പരിശോധവയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 46 കേസുകളില്‍ നിന്നായി 6800 ലിറ്ററില്‍ കൂടുതല്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ വിദേശമദ്യലഭ്യത ബെവ്ക്യൂ ആപ്പിലൂടെ ഓണ്‍ലൈനായി പുനരാരംഭിച്ചെങ്കിലും വരും ദിവസങ്ങളിലും കൂടുതല്‍ ശക്തമായ പരിശോധനകള്‍ തുടരുമെന്ന് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അധികൃതര്‍ അറിയിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies