02-Jul-2020 (Thu)
മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍തലയാട് ഭാഗത്തെ വാറ്റു കേന്ദ്രങ്ങളില്‍ എക്‌സൈസ് പരിശോധന; 1400 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു
   
vps
04-Jun-2020
 

താമരശ്ശേരി: തലയാട് ഭാഗത്തെ വാറ്റു കേന്ദ്രങ്ങളില്‍ താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ സംഘം നടത്തിയ പരിശോധനയില്‍ 1400 ലിറ്റര്‍ വാഷ് നശിപ്പിച്ചു. തലയാട് മലമുകളിലെ വനപ്രദേശത്തും ചെറിയമണിച്ചേരി ഭാഗത്തുമാണ് എക്‌സൈസ് പരിശോധന നടത്തിയത്. എക്‌സൈസ് ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാല്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ ടി കെ സഹദേവന്‍, കെ കെ റഫീഖ്, കെ പി രാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍സി ജി ഷാജു, ഡ്രൈവര്‍ ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. വനപ്രദേശത്തെ വാറ്റു കേന്ദ്രത്തില്‍ നിന്നും ആയിരം ലിറ്റര്‍ വാഷും ചെറിയമണിച്ചേരി ഭാഗത്തു നിന്നും നാനൂറ് ലിറ്റര്‍ വാഷുമാണ് കണ്ടെടുത്ത് നശിപ്പിച്ചത്. വാറ്റുപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്കായി അന്വേഷണം ഉര്‍ജ്ജിതമാക്കിയതായി താമരശ്ശേരി എക്‌സെസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ മുരളീധരന്‍ പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies