02-Jul-2020 (Thu)
താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍ലാപ്ടോപിനുള്ള പണം ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ വിദ്യാര്‍ത്ഥിനികള്‍ക്ക് കാരാട്ട് റസാഖ് എം എല്‍ എ യുടെ വക ലാപ് ടോപ്പ് വാങ്ങി നല്‍കി
   
vps
04-Jun-2020
 

താമശ്ശേരി: ലാപ്‌ടോപ്പ് വാങ്ങാന്‍ സ്വരൂപിച്ച ഫണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ വിദ്യാര്‍ത്ഥിനികള്‍ക്ക് കാരാട്ട് റസാഖ് എം എല്‍ എ യുടെ വക ലാപ് ടോപ്പ് വാങ്ങി നല്‍കി. കട്ടിപ്പാറ കന്നൂട്ടിപ്പാറ സി എച് ഇഖ്ബാലിന്റെ മക്കളും കൈതപ്പൊയില്‍ മര്‍കസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായ മിന്‍ഹ ഫാത്തിമ, ഫാത്തിമ മെഹറിന്‍ എന്നിവരാണ് ദുരിത ബാധിതരെ സഹായിക്കാനായി ലാപ്‌ടോപ്പ് എന്ന സ്വപ്നം ഉപേക്ഷിച്ച് പണം സംഭാവന നല്‍കിയത്. ഗൂഗിളില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ നമ്പര്‍ എടുത്ത് സംഭാവന നല്‍കാനുള്ള താല്‍പര്യം അറിയിക്കുകയും കാരാട്ട് റസാഖ് എം എല്‍ എ ഇവരുടെ വീട്ടിലെത്തി സംഭാവന കൈപ്പറ്റുകയുമായിരുന്നു. സമൂഹത്തിന് മാതൃകയാക്കാവുന്ന പ്രവര്‍ത്തനം നടത്തിയ വിദ്യാര്‍ത്ഥികളെ കാണാന്‍ ഒരിക്കല്‍ കൂടി കാരാട്ട് റസാഖ് എം എല്‍ എ എത്തിയത് പുതുപുത്തന്‍ ലാപ്‌ടോപ്പുമായിട്ടായിരുന്നു. ഇവരുടെ പ്രവര്‍ത്തി കൂടുതല്‍ ആളുകള്‍ക്ക് മാതൃകയാവുമെന്നും ഏത് പ്രതിസന്ധിയും നാം ഒരുമിച്ച് നേരിടുമെന്നതിന്റെ തെളിവാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും എം എല്‍ എ പറഞ്ഞു. സി പി ഐ എം കട്ടിപ്പാറ ലോക്കല്‍ സെക്രട്ടറി സി പി നിസാര്‍, കൊടശ്ശേരി മുഹമ്മദ് തുടങ്ങിയവരും എം എല്‍ എ യെ അനുഗമിച്ചു. ഓണ്‍ലൈന്‍ പടനം ആരംഭിച്ച സമയത്തു തന്നെ ലാപ്‌ടോപ്പ് സമ്മാനിച്ച എം എല്‍ എ യോടും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരോടും നന്ദിയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies