02-Jul-2020 (Thu)
 
 
 
 
‍നിരോധിത ലഹരി വസ്തുക്കളുമായി 3 കാസര്‍കോട് സ്വദേശികള്‍ തിരുവമ്പാടി പോലീസിന്റെ പിടിയില്‍
   
vps
05-Jun-2020
 

താമരശ്ശേരി: നിരോധിത ലഹരി വസ്തുക്കളുമായി 3 കാസര്‍കോട് സ്വദേശികള്‍ തിരുവമ്പാടി പോലീസിന്റെ പിടിയിലായി. ലഹരി വസ്തുക്കള്‍ ഏജാന്റുമാര്‍ക്ക് കൈമാറാനായി എത്തിച്ച പാണത്തൂര്‍ പള്ളിക്കല്‍ റഹീം(25), കാസര്‍ക്കോട് സാദത്ത് വില്ലയില്‍ ഷഫീക്(25), കുമ്പള്ള ബൈത്തുല്ലഫഹയില്‍ അബ്ദുല്‍ സഫ്വാന്‍(22) എന്നിരാണ് പിടിയിലായത്. തിരുവമ്പാടി ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തിരുവമ്പാടി മുക്കം റോഡില്‍ മുതിയോട്ടുമ്മല്‍ വെച്ചാണ് ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കെ എല്‍ 14 ഡബ്ല്യു 61 നമ്പര്‍ ഷിഫ്്റ്റ് കാറ് തടഞ്ഞ് പിശോധിച്ചപ്പോഴാണ് നിരോധിത ലഹരി വസ്തുക്കളായ ഹാന്‍സ്, കൂള്‍ എന്നിവ കണ്ടെടുത്തത്. 2070 പേക്ക്റ്റ് പുകയില ഉത്പന്നമാണ് പിടിച്ചെടുത്തത്. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയില്‍ നിന്നും പുകിയില ഉത്പന്നങ്ങള്‍ കുറഞ്ഞ വിലക്ക് വാങ്ങി കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഏജന്റുമാര്‍ മുഖേനെ വിറ്റഴിക്കുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies