02-Jul-2020 (Thu)
താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍ഓണ്‍ലൈന്‍ ക്ലാസ്; എസ് ടി പ്രമോട്ടര്‍മാര്‍ ടെലിവിഷന്‍ സംഭാവന നല്‍കി
   
vps
05-Jun-2020
 

കോഴിക്കോട്: ആദിവാസി കോളനികളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യത്തിനായി എസ് ടി പ്രമോട്ടര്‍മാര്‍ ടെലിവിഷനുകള്‍ സംഭാവന നല്‍കി. കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു കോടഞ്ചേരി പാത്തിപ്പാറ കോളനിയിലെ വിദ്യാര്‍ഥി ദാമുചക്കിക്ക് ടെലിവിഷന്‍ കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കോടഞ്ചേരി, പേരാമ്പ്ര ട്രൈബല്‍ എക്സ്‌റ്റൈന്‍ഷന്‍ ഓഫീസ് പരിധിയിലെ നാല് കോളനികളിലേക്കാണ് ടെലിവിഷനും ഡിഷ് അടക്കമുള്ള അനുബന്ധ സാമഗ്രികളും നല്‍കിയത്. തങ്ങളുടെ വരുമാനത്തിലെ ഒരു ഭാഗം ചെലവഴിച്ചാണ് കോടഞ്ചേരിയിലെ 19 പ്രമോട്ടര്‍മാരും പേരാമ്പ്രയിലെ 16 പ്രമോട്ടര്‍മാരും ചേര്‍ന്നാണ് ടിവി വാങ്ങി നല്‍കിയത്. കോടഞ്ചേരി പാത്തിപ്പാറ, ചിപ്പിലിത്തോട്, പേരാമ്പ്രയിലെ കോട്ടക്കുന്ന്, തരിപ്പ എന്നീ കോളനികളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുക. ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ സി സയിദ്നയിം, കോടഞ്ചേരി, ട്രൈബല്‍ എക്സ്‌റ്റൈന്‍ഷന്‍ ഓഫീസര്‍ എ ഷമീര്‍, എസ് ടി പ്രമോട്ടര്‍മാരായ അയ്യപ്പന്‍, ശ്യാംകിഷോര്‍, ബിജു, ഷൈനി, ലിജി, സജിനി എന്നിവര്‍ പങ്കെടുത്തു. പേരാമ്പ്ര കോട്ടക്കുന്ന് കോളനിയിലേക്കുള്ള ടെലിവിഷന്‍ കോളനിയില്‍ നടന്ന് ചടങ്ങില്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ സി സയിദ്നയിം കൈമാറി. വാര്‍ഡ് മെമ്പര്‍ ബിജു, ട്രൈബല്‍ എക്സ്‌റ്റൈന്‍ഷന്‍ ഓഫീസര്‍ സലീഷ് എന്നിവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies