02-Jul-2020 (Thu)
 
 
 
 
‍പരിസ്ഥിതി ദിനത്തില്‍ മാതൃകയായി അധ്യാപകര്‍
   
vps
05-Jun-2020
 

താമരശ്ശേരി: ലോക പരിസ്ഥിതി ദിനത്തില്‍ സ്‌കൂള്‍ ക്യാമ്പസില്‍ ഫലവൃക്ഷ തണല്‍ മര തൈകള്‍ നട്ടു മാതൃകയായിരിക്കുകയാണ് താമരശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍. കായം തണലും എന്നപേരില്‍ സ്‌കൂള്‍ ക്യാമ്പസില്‍ സപ്പോട്ട, മാവ്, റമ്പൂട്ടാന്‍, പ്ലാവ്, ബട്ടര്‍, ഉങ്ങ്, പേര, അത്തിപ്പഴം, മാങ്കോസ്റ്റിന്‍, ഈന്ത് തുടങ്ങി അമ്പതിലധികം തൈകളാണ് നട്ടത്. കൂടാതെ ഔഷധ സസ്യ തോട്ടവും ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ശ്രീ. കാരാട്ട് റസാഖ് എം എല്‍ എ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ വി ബിന്ദു ജോര്‍ജ്, പി ടി എ പ്രസിഡന്റ് പി എം അബ്ദുല്‍ മജീദ്, എസ് എം സി ചെയര്‍മാന്‍ എ സി സുരേശന്‍, റാഷി താമരശ്ശേരി, പി ടി എ അംഗങ്ങളായ അഷ്റഫ് കൊരങ്ങാട്, കെ ആര്‍ ബിജു, അധ്യാപകരായ മധുസൂദനന്‍, മുഹമ്മദ് ഗഫൂര്‍ പി സി, ആര്‍ കെ ഷാഫി, അബ്ദുല്‍ അസിസ് എം ടി, ബിജു എന്‍ രവീന്ദ്രന്‍, ഫിനോസ് എന്‍ എസ്, ഷീന പി പി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies