02-Jul-2020 (Thu)
 
 
 
 
‍കട്ടിപ്പാറ 5000 ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി
   
vps
06-Jun-2020
 

കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തില്‍ 5000 ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി നാലു കേന്ദ്രങ്ങളില്‍ പച്ചത്തുരുത്തുകള്‍ സ്ഥാപിക്കും. കട്ടിപ്പാറയില്‍ 'നീര്‍മാതളം' പച്ചത്തുരുത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ള തോട് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ പി സി തോമസ്, മദാരിജുബൈരിയ, പഞ്ചായത്തംഗങ്ങളായ ഇന്ദിര ശ്രീധരന്‍, വത്സല കനകദാസ് തുടങ്ങിയവര്‍ സംസാരിച്ചു. കൃഷിഭവന്‍, ദേശീയ തൊഴിലുറപ്പു പദ്ധതി, സന്നദ്ധ സാംസ്‌കാരിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies