02-Jul-2020 (Thu)
 
 
 
 
‍ഫസ്റ്റ് ബെല്‍; പൊതുപഠന കേന്ദ്രങ്ങളൊരുക്കാന്‍ 100 ടി വി സെറ്റുകള്‍ കൈമാറി
   
vps
06-Jun-2020
 

കോഴിക്കോട്: വ്യവസായ വാണിജ്യ വകുപ്പിന്റെ ടി വി ചാലഞ്ചിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം മുഖേന ലഭിച്ച 100 ടി വി സെറ്റുകള്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എ നജീബില്‍ നിന്ന് ഏറ്റുവാങ്ങി. വീടുകളില്‍ ടി വി, കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍ മുതലായ സൗകര്യങ്ങളില്ലാത്ത ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനസൗകര്യമൊരുക്കാന്‍ വേണ്ടി സജ്ജീകരിക്കുന്ന 360 പൊതുപഠനകേന്ദ്രങ്ങളിലേക്കാണ് ടി വി സെറ്റുകള്‍ കൈമാറിയത്. ജില്ലയിലെ വ്യവസായികള്‍, സഹകരണ സംഘങ്ങള്‍, ചെറുകിട വ്യവസായ അസോസിയേഷന്‍, ചേംബര്‍ സംഘടനകള്‍ വിവിധ അസോസിയേഷനുകള്‍ തുടങ്ങിയവര്‍ സംഭാവന ചെയ്തതാണ് ടി വി സെറ്റുകള്‍. ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ പി പി മിനി, സമഗ്രശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ കെ അബ്ദുള്‍ഹക്കീം, ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സുനില്‍ നാഥ്, ജില്ലാ മിനി വ്യവസായ എസ്റ്റേറ്റ് എം ഡി പി ശശികുമാര്‍, എം കെ ബലരാജന്‍, ഐ ഗിരീഷ് എന്നിവര്‍ പങ്കെടുത്തു. തിങ്കളാഴ്ചയോടെ 360 സെന്ററുകളിലും പഠനമാരംഭിക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies