03-Aug-2020 (Mon)
 
 
 
 
‍ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളെ ബേക്കറി അസ്സോസിയേഷനും പോലീസും ചേര്‍ന്ന് മധുരം നല്‍കി ആദരിച്ചു
   
vps
10-Jun-2020
 

താമരശ്ശേരി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുഖ്യ ഘടകമായ ശുചീകരണത്തിന് നേതൃത്വം നല്‍കുന്ന ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളെ ബേക്കറി അസ്സോസിയേഷനും പോലീസും ചേര്‍ന്ന് മധുരം നല്‍കി ആദരിച്ചു. സാദരം ശുചിത്വ സേനക്ക് ആദരം എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സ്‌നേഹാദരം പരിപാടിയുടെ ഭാഗമായാണ് താമരശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാരെ ആദരിച്ചത്. ശുചീകരണ തൊഴിലാളികളെ കൂടാതെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 150 ജീവനക്കാര്‍ക്കും മധുരം നല്‍കി. ശുചീകരണ തൊഴിലാളികള്‍ക്ക് മധുരം നല്‍കിക്കൊണ്ട് താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ എം പി രാജേഷ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. എം കേശവനുണ്ണി, എസ് ഐ മാരായ അനൂപ്, ബിജു, ബേക്കറി അസ്സോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം ഷമീര്‍ വട്ടക്കണ്ടി സംബന്ധിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies