03-Aug-2020 (Mon)
 
 
 
 
‍അമ്പായത്തോട് മിച്ചഭൂമി നിവാസികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
   
vps
10-Jun-2020
 

താമരശ്ശേരി: അമ്പായത്തോട് മിച്ചഭൂമി നിവാസികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. നിത്യവൃത്തിക്കായി പ്രയാസപ്പെടുന്ന കോളനി നിവാസികളാണ് വരുമാനത്തില്‍ നിന്നും ഒരു വിഹിതം ദുരിതബാധിതരുടെ കണ്ണീരൊപ്പാനായി നല്‍കിയത്. ആദ്യഘട്ട തുകയായ ഇരുപതിനായിരത്തി ഒന്ന് രൂപ മിച്ചഭൂമി അംഗനവാടിയില്‍ നടന്ന ചടങ്ങില്‍ താമരശ്ശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ് ഏറ്റുവാങ്ങി. വാര്‍ഡ് മെമ്പര്‍ എ ടി ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. കെ കെ അപ്പുക്കുട്ടി, കെ വി സെബാസ്റ്റ്യന്‍, കെ ആര്‍ രാജന്‍, കെ ആര്‍ ബിജു, വി സി രാജന്‍, ജയപ്രകാശന്‍, പി ടി ചന്ദ്രമതി, ടി ആര്‍ ജമീല സംബന്ധിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies