03-Aug-2020 (Mon)
 
 
 
 
‍കൊടുവള്ളിയില്‍ കുടുംബശ്രീ ശുചിത്വ ചങ്ങലക്ക് തുടക്കമായി
   
vps
10-Jun-2020
 

കൊടുവള്ളി: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും വീടും പരിസരവും വൃത്തിയാക്കുന്നതിനുമായി കുടുംബശ്രീ നടപ്പാക്കുന്ന ശുചിത്വ ചങ്ങലയുടെ ബ്ലോക്ക് തല ഉദ്ഘാടനം കൊടുവള്ളിയില്‍ കാരാട്ട് റസാഖ് എം എല്‍ എ നിര്‍വഹിച്ചു. കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷനും ഏക്‌സാത് പരിശീലന കേന്ദ്രവും സംയുക്തമായാണ് ക്യാമ്പയിന്‍ നടപ്പാക്കുന്നത്. ജില്ലയിലെ മുഴുവന്‍ ഭവനങ്ങളിലും ശുചിത്വ സന്ദേശം എത്തിക്കുക എന്നതാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. ശുചിത്വ ചങ്ങലയില്‍ പങ്കെടുക്കുന്നവര്‍ രണ്ട് പേരെ കൂടി ചലഞ്ച് ചെയ്ത് ചങ്ങലയുടെ ഭാഗമാക്കും. സ്വന്തം വീടിന്റെ പരിസരം വൃത്തിയാക്കിയാണ് എം എല്‍ എ ചങ്ങലയുടെ ഭാഗമായത്. തുടര്‍ന്ന് പി ടി എ റഹിം എം എല്‍ എയുടെ ഭാര്യയും നഗരസഭാ കൗണ്‍സിലറുമായ സുബൈദ റാഹീമിനെയും നഗരസഭ കൗണ്‍സിലര്‍ കളത്തില്‍ ജമീലയെയും ചങ്ങലയുടെ ഭാഗമാവാന്‍ എം എല്‍ എ ചലഞ്ച് ചെയ്തു. ജില്ലാ മിഷന്റെ മുത്തശ്ശന്‍-മുത്തശ്ശി മരം പദ്ധതിയുടെ ഭാഗമായി പേരക്കുട്ടിക്ക് എം എല്‍ എ വൃക്ഷത്തെ കൈമാറി. ചടങ്ങില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ മാരായ ഇ സി മുഹമ്മദ്, കളത്തില്‍ ജമീല, സുബൈദ റഹീം, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പി സി വിമല, സി ഡി എസ് അംഗം സജില, സെക്രട്ടറി ടി സജികുമാര്‍, സിറ്റി മിഷന്‍ മാനേജര്‍ എം പി മുനീര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ സുഫൈല്‍, നീന, അക്കൗണ്ടന്റ് മാരായ ഹിമ, ശോഭേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies