03-Aug-2020 (Mon)
 
 
 
 
‍കട്ടിപ്പാറയില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചു
   
vps
12-Jun-2020
 

കട്ടിപ്പാറ: സംസ്ഥാന സര്‍ക്കാറിന്റെ 'ഫസ്റ്റ് ബെല്‍' പദ്ധതിയുടെ ഭാഗമായി കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കല്ലുള്ളതോട്ടില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചു. പുതുതായി നിര്‍മ്മിച്ച ഗവ: ഹോമിയോ ഡിസ്പന്‍സറി ഹാളിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ള തോട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ബേബി ബാബു, അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകരായ ടി ജി ജോസ, പ്രസന്ന ജോണ്‍, ബി ആര്‍ സി ട്രെയിനര്‍ എം കെ അന്‍വര്‍ സാദിഖ്, അരുണ്‍ ജോര്‍ജ്, സുരേഷ് പുന്നായിക്കല്‍, എന്‍ സി ആര്യ എന്നിവര്‍ സന്നിഹിതരായി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies