03-Aug-2020 (Mon)
 
 
 
 
‍താമരശ്ശേരി ചുങ്കം ചെക്ക് പോസ്സ്റ്റിനു സമീപം വീണ്ടും വാഹന അപകടം
   
vps
20-Jun-2020
 

താമരശ്ശേരി: താമരശ്ശേരി ചുങ്കം ചെക്ക് പോസ്സ്റ്റിനു സമീപം വീണ്ടും വാഹന അപകടം. ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. തച്ചംപൊയില്‍ പി സി മുക്ക് പുത്തന്‍തെരുവില്‍ സുരേഷിനാണ് പരുക്കേറ്റത്. താമരശ്ശേരി ഭാഗത്ത് നിന്നും അടിവാരം ഭാഗത്തേക്ക് പോകുകയായിരുന്ന കെ എല്‍ 57 പി 2274 നമ്പര്‍ ബൈക്കില്‍ എതിരെ വന്ന കെ എല്‍ 65 ജെ 6787 നമ്പര്‍ കാറ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ സുരേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനു ദിവസം മുന്‍പ് ഇതേ സ്ഥലത്ത് കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരുക്കേറ്റിരുന്നു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies