03-Aug-2020 (Mon)
 
 
 
 
‍ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ലോറികളുടെ കൂട്ട പാര്‍ക്കിംഗ്; താമരശ്ശേരി ചെക്ക് പോസ്റ്റ് പരിസരവാസികള്‍ ആശങ്കയില്‍
   
vps
24-Jun-2020
 

താമരശ്ശേരി: ഇതര സംസ്ഥാനങ്ങളില്‍ കോവിഡ് 19 വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ അവിടങ്ങളില്‍ നിന്നും വരുന്ന ചരക്ക് ലോറികള്‍ താമരശ്ശേരി ചെക്ക് പോസ്റ്റ് പരിസരത്ത് ദീര്‍ഘനേരം നിര്‍ത്തിയിടുന്നത് അവസാനിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ചരക്ക് വാഹനങ്ങള്‍ മണിക്കൂറുകളും, ചില ലോറികള്‍ ദിവസങ്ങളോളവും ഇവിടെ നിര്‍ത്തിയിടുകയാണ്. പലരും പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നത് സമീപത്ത് കൂടി ഒഴുകുന്ന തോട്ടിലും, റോഡരികിലുമാണ്. സമീപത്തുള്ള കടകളിലും ഇവര്‍ കയറി ഇറങ്ങുന്നു. ഇങ്ങനെ ഓരോ ദിവസവും നിരവധി ആളുകളുമായി ഇതസംസ്ഥാനത്ത് നിന്നും എത്തുന്നവര്‍ സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. ജി എസ് ടി നടപ്പിലായതോടെ ചെക്ക് പോസ്റ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. അതിനാല്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യം ഇവിടെ ലഭ്യണ്. ഈ സൗകര്യമാണ് ചരക്കു വാഹനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ചരക്കു വാഹനങ്ങള്‍ കൂട്ടത്തോടെ ചെക്ക് പോസ്റ്റിന് സമീപം പാര്‍ക്ക് ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പട്ടു. ചെക്ക് പോസ്റ്റിന് സമീപത്തും, ചുറ്റുവട്ടത്തുമായി 200ല്‍ അധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies