03-Aug-2020 (Mon)
 
 
 
 
‍കട്ടിപ്പാറയില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു
   
vps
29-Jun-2020
 

കട്ടിപ്പാറ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കട്ടിപ്പാറയില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു. റമ്പൂട്ടാന്‍, മാംഗോസ്റ്റീന്‍ തുടങ്ങിയ വിവിധ ഫലവൃക്ഷ തൈളും തെങ്ങിന്‍ തൈ, കുറ്റികുരുമുളക്, പച്ചക്കറി തൈകള്‍ ട്രൈക്കോഡര്‍മ, സ്യൂഡോമോണസ്, സൂക്ഷമമൂലക മിശ്രിതം, ജൈവീക കീട രോഗ നിയന്ത്രണോല്‍പാദികള്‍, കരനെല്ലരി തുടങ്ങിയവയും ഇവിടെ വില്‍പ്പനക്കുണ്ട്. ഞാറ്റുവേല ചന്തയുടെ നിയോജകമണ്ഡലം തല ഉദ്ഘാടനം കട്ടിപ്പാറയില്‍ കാരാട്ട് റസാക്ക് എം എല്‍ എ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടര്‍ കെ ലേഖ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ജോര്‍ജ്ജ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരായ മദാരി ജുബൈരിയ, ബേബി ബാബു, പഞ്ചായത്തംഗങ്ങളായ എ ടി ഹരിദാസന്‍, കെ വി അസീസ്, ഷാഹിം ഹാജി, മേരി കുര്യന്‍, വത്സമ്മ അനില്‍, സുബൈദ, ഇന്ദിരാ ശ്രീധരന്‍, വത്സല കനകദാസ്, കൃഷി ഓഫീസര്‍ കെ കെ മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies