03-Aug-2020 (Mon)
 
 
 
 
‍കുടിവെള്ള പദ്ധതിയുടെ കുഴല്‍ കിണറിന്റെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു; അധികൃതര്‍ക്ക് അനക്കമില്ല
   
vps
29-Jun-2020
 

താമരശ്ശേരി: കുടിവെള്ള പദ്ധതിയുടെ കുഴല്‍ കിണറിന്റെ പൈപ്പ് പൊട്ടി വെള്ളം പാഴാവുമ്പോഴും അധികൃതര്‍ക്ക് അനക്കമില്ല. തച്ചംപൊയില്‍ നെരോമ്പാറ എസ് സി കോളനിയില്‍ ഉള്‍പ്പെടെയുള്ള ഇരുനൂറോളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയുടെ വെള്ളമാണ് റോഡില്‍ പരന്നൊഴുകുന്നത്. തച്ചംപൊയില്‍ അങ്ങാടിയിലെ പമ്പ് ഹൗസിന് സമീപത്തുള്ള കുഴല്‍ കണറിന്റെ പൈപ്പാണ് കാലപ്പഴക്കം കാരണം പൊട്ടിയത്. രണ്ടാഴ്ച മുമ്പ് പൈപ്പ് പൊട്ടുകയും വാട്ടര്‍ അതോറിറ്റി അധികൃതരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ അറ്റകുറ്റ പണി നടത്തുകയും ചെയ്തിരുന്നു. കോളനി നിവാസികള്‍ ഉള്‍പ്പെടെ പിരിവെടുത്താണ് ഇതിനുള്ള പണം നല്‍കിയത്. രണ്ടാം ദിവസം പൈപ്പ് വീണ്ടും പൊട്ടി വെള്ളം പരന്നൊഴുകാന്‍ തുടങ്ങയപ്പോള്‍ വാട്ടര്‍ അതോറിറ്റി അധികൃതരെ നിരന്തരം ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പൊട്ടിയ പൈപ്പിലൂടെ പ്രവേശിക്കുന്ന മലിന ജലം ടാങ്കിലും തുടര്‍ന്ന് വീടുകളിലും എത്തുമെന്ന ആശങ്കയും നിലവിലുണ്ട്. ചോര്‍ച്ച പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies