03-Aug-2020 (Mon)
 
 
 
 
‍പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
   
vps
30-Jun-2020
 

കുരുവട്ടൂര്‍: കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് ഗതാഗത വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച 2,67,000 രൂപയും ഗ്രാമപഞ്ചായത്തിന്റെ ഒരു ലക്ഷം രൂപയും വിനിയോഗിച്ചാണ് റോഡ് പണി പൂര്‍ത്തീകരിച്ചത്. കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എ സി ഷിഹാബുദ്ദീന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ മുസ്തഫ പയങ്ങര, മുഹമ്മദ് ചെമ്പക്കോട്ട്, എം ജയപ്രകാശ്, നൗഷാദ് പുറായില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies